top of page
WhatsApp Image 2021-11-15 at 6.06_edited.jpg

About

A Mission with Message of God

മിഷൻ വിത്ത് മെസേജ് ഓഫ് ഗോഡ് എന്ന സന്ദേശം ആരംഭിച്ചതിന്റെ പ്രചോദനം, അലന്റെ സ്വർഗീയ സമ്മാനത്തിനായുളള യാത്രയുടെ  ഒന്നാം ഓർമ്മ തൊടുപ്പുഴയിലെ     അരീക്കുഴ സെൻറ് സെബാസ്റ്റിൻ ഇടവക പള്ളിയിൽ നടത്തപ്പെടുകയുണ്ടായി.നവംബർ 25മുതൽ 27വരെ. ബൈബിൾ കൺവെൻക്ഷൻ സെഹിയോൻ മിനിസ്ട്രിയുടെ       നേതൃത്വത്തിൽ റവ : ഫാദർ : ക്രിസ്റ്റിഅച്ചനും ടീമും ആയിരുന്നു.27-തീയതിയിലെ സമാപന ദിവ്യ ബലിക്ക്ശേഷം രാത്രിയിൽ ചാരുംമൂട് ചുനക്കരയിലെ വീട്ടിലേക്കുള്ള മടക്ക യാത്രയിൽ ജപമാല ചൊല്ലി പ്രാർത്ഥിച്ചുവരികയായിരുനന സമയം  ഏകദേശം 11- മണിയോടെ ആയപ്പോൾ, അലന്റെ പേരിൽ എന്തെങ്കിലും ഒരു ശുശ്രുഷ ആരംഭികണം എന്ന് കാറിലിരുന്നു ചർച്ച ചെയ്യുബോൾ,ചേട്ടൻറ്റ് മകൻ റീചാഡ്സൻ പറഞ്ഞു. മിഷൻ വിത്ത് എന്ന വാക്ക് വേണം,പെട്ടെന്ന് പരിശുദ്ധാത്മാവിലൂടെ ഒരു ബോധൃം ലഭിച്ച് ആ വാക്കുകൾ കൂട്ടിച്ചേർത്തു എ മിഷൻ വിത്ത് മെസേജ് ഓഫ് ഗോഡ്. ആ പേരിൽ ദിവസവും ഓരോ വചനത്തിന്റെ സന്ദേശം സോഷ്യൽ മീഡിയയിലൂടെ കൊടുക്കാൻ  അങ്ങനെയാണ് സാധിച്ചത്. എല്ലാദിവസവും ഓരോ വചനം അയക്കാൻ തുടങ്ങിയത് തുടക്കത്തിൽ റീചാഡ്സൻ ആയിരുന്നു, 2017ൽ അലൻറ്റ് രണ്ടാമത് ഓർമ്മ നടത്തിയത് 5 ദിവസത്തെ ബൈബിൾ കൺവൻഷൻ  സെഹിയോൻ മിനിസ്ട്രിയുടെ നേതൃത്വത്തിൽ അരിക്കുഴ ചർച്ചിൽ വെച്ച്  നടത്തപ്പെട്ടു. അന്ന് വിശ്വാസത്തോട് എ മിഷൻ വിത്ത് മെസേജ് ഓഫ് ഗോഡ് എന്ന ഒരു card അടിച്ച് ഏവർക്കും കൊടുത്തു. അന്ന് കിട്ടിയ ഒരു ദൈവ വചനം ആയിരുന്നു  " എനിക്കായി നിശ്‌ചയിച്ചിട്ടുള്ളത്‌ അവിടുന്ന്‌ നിറവേറ്റും. അങ്ങനെയുള്ള പലതും അവിടുത്തെ മനസ്‌സിലുണ്ട്‌.
(ജോബ്‌ 23 : 14).ഇന്ന് അനേകരുടെ പ്രാർത്ഥന, ആത്മീയ ഗുരുവിന്റെ ഉപദേശവും പ്രത്യേക പ്രാർത്ഥനയും ഈശോയുടെ കരുതലും ഇന്ന് ഒരു  കൊച്ചു ശുശ്രൂഷയായിമാറി  ഒപ്പം  അലൻറ്റ് വിഷനും. (വിശുദ്ധനായ ഒരു വൈദികനാകണം, അനേകം ആത്മാക്കളെ നേടണം,  ലോകം മുഴുവനും പോയി സുവിശേഷം അറിയിക്കണം) A Mission with Message of God എന്ന ശുശ്രൂഷയെ ദൈവം നയിക്കട്ടെ .അതിനാൽദൈവത്തുനു നന്ദി പറയുന്നു. 🙏


Br. Cherian Samuel
Alan Dady

CONTACT

Thanks for submitting!

bottom of page